Tuesday, May 23, 2006

സ്നേഹതുമ്പി ഞാനില്ലേ കൂടെ

ആല്‍ബം: ഡിസംബര്‍‍
സംഗീതം: ജാസ്സി ഗിഫ്റ്റ്‌
പാടിയത്: യേശുദാസ്‌

അ..അ..ആ, ആ... ആ... ആ, ആ... ആ.... ആ....
സ്നേഹതുമ്പി ഞാനില്ലേ കൂടെ, കരയാതെന്‍ ആരോമല്‍ തുമ്പി...
നീയില്ലെങ്കില്‍ ഞാനുണ്ടോ പൂവെ? വാല്‍സല്യ തേന്‍ ചോരും പൂവെ

ഏതോ ജന്മത്തിന്‍ കടങ്ങള്‍ തീര്‍ക്കാനായ്‌ നീ... വന്നു
ഇന്നെന്‍ ആത്മാവില്‍ തുളുമ്പു-മാശ്വാസം നീ മാത്രം

സ്നേഹതുമ്പി ഞാനില്ലേ കൂടെ, കരയാതെന്‍ ആരോമല്‍ തുമ്പി...

ഓണ പൂവും, പൊന്‍ പീലി ചിന്തും, ഒലഞ്ഞാലി പാട്ടുമില്ല
എന്നോടിഷ്ടം കൂടുമൊമല്‍ തുമ്പികള്‍ ദൂരെയായ്‌

നക്ഷത്രങ്ങള്‍ താലോലം പാടും. നിന്നെ കാണാന്‍ താഴെയെത്തും
നിന്നൊടിഷ്ടം കൂടുവാനായ്‌ ഇന്നു ഞാന്‍ കൂടെയില്ലെ?

മുത്തശ്ശി കുന്നിലെ മുല്ലപ്പൂ പന്തലില്‍
അറിയാമറയിലും വസന്തമായ്‌ നീ പാടൂ പൂ തുമ്പി

സ്നേഹതുമ്പി ഞാനില്ലേ കൂടെ, കരയാതെന്‍ ആരോമല്‍ തുമ്പി...
ഏതോ ജന്മത്തിന്‍ കടങ്ങള്‍ തീര്‍ക്കാനായ്‌ നീ... വന്നു
സ്നേഹതുമ്പി ഞാനില്ലേ കൂടെ, കരയാതെന്‍ ആരോമല്‍ തുമ്പി...

ഒരൊ പൂവും ഓരൊരൊ രാഗം, ഒരൊ രാവും സാന്ത്വനങ്ങള്‍
ഇന്നു ഞാന്‍ കേട്ടു നില്‍ക്കാം, ഒന്നു നീ പാടുമെങ്കില്‍

ഒരൊ നാളും ഒരൊരൊ ജന്മം, നീ യെന്നുള്ളില്‍ ശ്യാമ മോഹം
പട്ടുമായ്‌ കൂട്ടിരിക്കാം, ഒന്നു നീ കേള്‍ക്കുമെങ്കില്‍

ഊഞ്ഞാലിന്‍ കൊമ്പിലെ താരാട്ടിന്‍ ശീലുകള്‍
പൊഴിയും സ്വരങ്ങളില്‍ സുമംങ്ങളായ്‌ ഞാന്‍ പാടാം നിന്‍ മുന്നില്‍

സ്നേഹതുമ്പി ഞാനില്ലേ കൂടെ, കരയാതെന്‍ ആരോമല്‍ തുമ്പി...
നീയില്ലെങ്കില്‍ ഞാനുണ്ടോ പൂവെ? വാല്‍സല്യ തേന്‍ ചോരും പൂവെ

ഏതോ ജന്മത്തിന്‍ കടങ്ങള്‍ തീര്‍ക്കാനായ്‌ നീ... വന്നു
ഇന്നെന്‍ ആത്മാവില്‍ തുളുമ്പു-മാശ്വാസം നീ മാത്രം

സ്നേഹതുമ്പി ഞാനില്ലേ കൂടെ, കരയാതെന്‍ ആരോമല്‍ തുമ്പി.....

Friday, February 17, 2006

ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം

ചിത്രം: അമൃതം
സംഗീതം: എം. ജയചന്ദ്രന്‍
പാടിയത്‌: കെ.എസ്‌. ചിത്ര

ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം മണി തിങ്കള്‍ കിടാവിനെ എനിക്കിഷ്ടം.

ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം മണി തിങ്കള്‍ കിടാവിനെ എനിക്കിഷ്ടം.
ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം കുഞ്ഞി സൂര്യന്‍ വരും നേരം എനിക്കിഷ്ടം

ഇഷ്ടമാണിളം കാറ്റ്‌... എനിക്കിഷ്ടമാണിള വെയില്

ആഹ, ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം മണി തിങ്കള്‍ കിടാവിനെ എനിക്കിഷ്ടം
ആ ആ ആ...

കണ്ണാടി പുഴയിലെ കുഞ്ഞോളവും, വണ്ണാത്തി കിളിയുടെ കുരലാരവും,
പൂവാലി പയ്യിന്റെ പാല്‍ കിണ്ണവും, പൂ തേടി അലയുന്ന പൂത്തുമ്പിയും,
എന്തിഷ്ടമാ... ഈ ഇഷ്ടങ്ങളെ കരളോടു ചേര്‍ക്കുന്നു ഞാന്‍...

എന്നുമിഷ്ടം ഇഷ്ടം എനിക്കിഷ്ടം മണി തിങ്കള്‍ കിടാവിനെ എനിക്കിഷ്ടം.

ങ്‌ഹും ങ്‌ഹും ങ്‌ഹ്‌ ങ്‌ഹും ങ്‌ഹും ങ്‌ഹ്‌ ങ്‌ഹും ...

വയല്‍ പൂക്കളിളകുന്ന പൂ പാടവും, പുല്ലാനി കാട്ടിലെ കിളി കൊഞ്ചലും,
വിള കൊയ്തു കൂട്ടുന്ന മണി മുറ്റവും, വെയിലാറും നീറ്റിലെ നിഴലാറ്റവും ഇഷ്ടങ്ങളാ.. നെന്‍ ഇഷ്ടങ്ങളാ ഉള്ളില്‍ തുളുമ്പുന്നിതാ...

എന്നുമിഷ്ടം ഇഷ്ടം എനിക്കിഷ്ടം മണി തിങ്കള്‍ കിടാവിനെ എനിക്കിഷ്ടം
ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം കുഞ്ഞി സൂര്യന്‍ വരും നേരം എനിക്കിഷ്ടം

ഇഷ്ടമാണിളം കാറ്റ്‌... എനിക്കിഷ്ടമാണിള വെയില്

ആഹ അഹാ ഹ ഹ ആഹ അഹാ ഹ ഹ
ആഹ അഹാ ഹ ഹ ആഹ അഹാ ഹ ഹ ....

Tuesday, August 23, 2005

കറ്റേ നീ വീശരുതിപ്പോൾ

ചിത്രം: കാറ്റു വന്നു വിളിച്ചപ്പോള്‍
സംഗീതം: എം.ജി. രാധാകൃഷ്ണന്‍
പാടിയത്‌: കെ.എസ്‌. ചിത്ര

തൈ തൈ തൈ തൈതാരൊ
തൈ തൈ തൈ തൈതാരൊ
തൈ തൈ തൈ തൈ തൈ തൈ തൈ തൈ തൈ തൈ തൊ...
തൈ തൈ തൈ തൈ തൈ തൈ തൈ തൈ തൈ തൈ തൊ.. .

കറ്റേ നീ വീശരുതിപ്പോൾ കാറേ നീ പെയ്യരുതിപ്പോൾ
ആരൊമൽ തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ...
കറ്റേ നീ വീശരുതിപ്പോൾ കാറേ നീ പെയ്യരുതിപ്പോൾ
ആരൊമൽ തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ...

തന തന തന തന താനാ നാ നി ന താനാ നാ
തന തന തന തന താനാ നാ നി ന താനാ നാ......

നീലത്തിരമാലകൾ മേലെ നീന്തും ഒരു നീർക്കിളി പോലെ,
കാണാമ തോണി പതുക്കെ ആലോലം പോകുന്നതു നീ,
മാരാ നിൻ പുഞ്ചിരി നൽക്കിയ രോമാഞ്ചം മായും മുമ്പെ...
നേരത്തേ.. നേരത്തേ.. സന്ധ്യ മയങ്ങും നേരത്തേ.. പോരുകയില്ലേ...

കറ്റേ നീ വീശരുതിപ്പോൾ കാറേ നീ പെയ്യരുതിപ്പോൾ
ആരൊമൽ തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ...
കറ്റേ നീ വീശരുതിപ്പോൾ കാറേ നീ പെയ്യരുതിപ്പോൾ
ആരൊമൽ തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ...

ആടും ജല റാണികളിന്നും ചൂടും തനി മുത്തും വാരി,
ക്ഷീണിച്ചെൻ നാഥ നണഞ്ഞാൽ ഞാനെന്താണെകുവതപ്പോൾൾ,
ചേമന്തി പൂമണമേറ്റും മൂവന്തി മയങ്ങും നേരം,
സ്നേഹത്തിൻ മുന്തിരി നീരും... ഹ്‌... ഹ്‌... മ്മ് ... സ്നേഹത്തിൻ മുന്തിരിനീരും
ദേഹത്തിൻ ചൂടും നൽക്കും...

കറ്റേ നീ വീശരുതിപ്പോൾ കാറേ നീ പെയ്യരുതിപ്പോൾ
ആരൊമൽ തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ...
കറ്റേ നീ വീശരുതിപ്പോൾ കാറേ നീ പെയ്യരുതിപ്പോൾ
ആരൊമൽ തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ...

കറ്റേ നീ വീശരുതിപ്പോൾ കാറേ നീ പെയ്യരുതിപ്പോൾ
ആരൊമൽ തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ...
കറ്റേ നീ വീശരുതിപ്പോൾ കാറേ നീ പെയ്യരുതിപ്പോൾ

ആരൊമൽ തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ...
ആരൊമൽ തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ...
ആരൊമൽ തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ...
ആരൊമൽ തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ..., ..., ....

Monday, August 22, 2005

വരമഞളാടിയ രാവിന്റെ മാറിൽ

ചിത്രം: പ്രണയവർണ്ണങ്ങൾ
സംഗീതം: വിദ്യാസാഗർ
പാടിയത്‌: സുജാത

വരമഞ്ഞളാടിയ രാവിന്റെ മാറിൽ ഒരു മഞ്ഞു തുള്ളിയുറങ്ങി...
ഇനി നേരമെന്തിനു തേങ്ങി നിലാവിൻ വിരഹമെന്നാലും മയങ്ങി...
പുലരിതൻ ചുംബന കുങ്കുമമല്ലേ ഋതു നന്ദിനിയാക്കി,
അവളെ പനിനീർ മലരാക്കി...

വരമഞ്ഞളാടിയ രാവിന്റെ മാറിൽ ഒരു മഞ്ഞു തുള്ളിയുറങ്ങി...

കിളി വന്നു കൊഞ്ചിയ ജാലക വാതിൽ കളിയായ്‌ ചാരിയതാരെ...
മുടിയിഴക്കൂതിയ കാറ്റിൻ മൊഴിയിൽ മധുവായ്‌ മാറിയതാരെ...
അവളുടെ മിഴിയിൽ കരിമഷിയായി കനവുകളെഴുതിയതാരെ...
നിനവുകളെഴുതിയതാരെ... അവളെ തരളിതയാക്കിയതാരെ...

വരമഞ്ഞളാടിയ രാവിന്റെ മാറിൽ ഒരു മഞ്ഞു തുള്ളിയുറങ്ങി...
ഇനി നേരമെന്തിനു തേങ്ങി നിലാവിൻ വിരഹമെന്നാലും മയങ്ങി...

മിഴി പെയ്തു തോർന്നൊരു സായന്ധനത്തിൽ മഴയായ്‌ ചാറിയതാരെ...
തല മർമ്മരം നേർത്ത ചില്ലുകൾക്കുള്ളിൽ കുയിലായ്‌ മാറിയതാരെ...
അവളുടെ കവിളിൽ തൊടുവിരലാലെ കവിതകളെഴുതിയതാരെ...
മുകുളിതയാക്കിയതാരെ, അവളെ പ്രണയിനിയാക്കിയതാരെ..

വരമഞ്ഞളാടിയ രാവിന്റെ മാറിൽ ഒരു മഞ്ഞു തുള്ളിയുറങ്ങി...
ഇനി നേരമെന്തിനു തേങ്ങി നിലാവിൻ വിരഹമെന്നാലും മയങ്ങി...
പുലരിതൻ ചുംബന കുങ്കുമമല്ലേ ഋതു നന്ദിനിയാക്കി,
അവളെ പനിനീർ മലരാക്കി...

മെല്ലെയൊന്നു പാടി

ചിത്രം: മനസ്സിനക്കരെ
സംഗീതം: ഇളയരാജ
പാടിയത്: യേശുദാസ്‌

ഒ ഹൊ ഹൊ ഹൊ... ഹൊ ഹൊ ഹൊ...
ഒ ഒ ഹൊ ഹൊ ഓ...

മെല്ലെയൊന്നു പാടി നിന്നെ ഞാനുണർത്തിയോമലേ...
ആഹ ഹാ ഹ ഹാ ഹ; അഹ ഹാ ഹാ ഹാ ഹാ...
മെല്ലെയൊന്നു പാടി നിന്നെ ഞാനുണർത്തിയോമലേ...

കണ്ണിലുള്ള കനവൂതാതെ; നിൻ; ചുണ്ടിലുള്ള ചിരി മായാതെ
പാതി പെയ്ത മഴ കാണാതെ; വെൺ പാരിജാത മലരറിയാതെ;

മെല്ലെയൊന്നു പാടി നിന്നെ ഞാനുണർത്തിയോമലേ...
മെല്ലെയൊന്നു പാടി നിന്നെ ഞാനുണർത്തിയോമലേ...

പൂമാനം കുടപിടിക്കും ഹൊയ്; ഈ പൂപാട്ടിൻ വയൽ വരമ്പിൽ...
കാറ്റോടെൻ കവിളുരുമ്മി; ഹൊയ്; ഞാനാറ്റോരം നടന്നിരുന്നു...

പകൽ മുല്ല മൊട്ടായ് നീയൊ; വിരിഞ്ഞിരുന്നു...
പുലർ വെയിൽ പൊന്നൊ നിന്നെ പൊതിഞ്ഞിരുന്നു...

താന നാ ന ന ന, തന ന നാ ന, താന നാ ന ന, തന നാ ന

മാറിലുള്ള മറുകറിയാതെ... ഈ, മനസിലുള്ള കിളിയറിയാതെ...

മെല്ലെയൊന്നു പാടി നിന്നെ ഞാനുണർത്തിയോമലേ...
മെല്ലെയൊന്നു പാടി നിന്നെ ഞാനുണർത്തിയോമലേ...
കണ്ണിലുള്ള കനവൂതാതെ; നിൻ; ചുണ്ടിലുള്ള ചിരി മായാതെ
പാതി പെയ്ത മഴ കാണാതെ; വെൺ പാരിജാത മലരറിയാതെ;

മെല്ലെയൊന്നു പാടി നിന്നെ ഞാനുണർത്തിയോമലേ...
മെല്ലെയൊന്നു പാടി നിന്നെ ഞാനുണർത്തിയോമലേ...

അന്നും നീ തനിച്ചിരിക്കും; ഹൊയ്... ഈ താഴമ്പൂ.. പുഴക്കടവിൽ...

യെന്തെ നീ അരികിലെത്തി; ഹൊയ്;
നിൻ ജന്മങ്ങൾ എനിക്കു തന്നു...

പതുങ്ങി വന്നെന്നെ മെല്ലെ മടിയിൽ വെച്ചു...
പരിഭവം കൊണ്ടെൻ കാതിൽ കഥ പറഞ്ഞു...

ത ന നാ ന ന;... താ ന നാ ന ന...
ചാരെ നിന്ന നിഴലറിയാതെ;
നീ; മഴ നനഞ്ഞ മുകിലറിയാതെ...

മെല്ലെയൊന്നു പാടി നിന്നെ ഞാനുണർത്തിയോമലേ...
മെല്ലെയൊന്നു പാടി നിന്നെ ഞാനുണർത്തിയോമലേ...
കണ്ണിലുള്ള കനവൂതാതെ; നിൻ; ചുണ്ടിലുള്ള ചിരി മായാതെ
പാതി പെയ്ത മഴ കാണാതെ; വെൺ പാരിജാത മലരറിയാതെ;

മെല്ലെയൊന്നു പാടി നിന്നെ ഞാനുണർത്തിയോമലേ...
ഞാനുണർത്തിയോമലേ...
ഞാനുണർത്തിയോമലേ...

Saturday, August 20, 2005

ഒരു പുഷ്പം മാത്രമെൻ

ചിത്രം: പരീക്ഷ
സംഗീതം: എം. എസ്. ബാബുരാജ്
പാടിയത്: കെ. ജെ. യേശുദാസ്‌

ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ‍ നിർ‍ത്താം ഞാൻ‍...
ഒടുവിൽ‍ നീയെത്തുമ്പോൾ‍ ചൂടിക്കുവാൻ‍...

ഒരു ഗാനം മാത്രമെൻ‍...
ഒരു ഗാനം മാത്രമെൻ‍... ഹൃദയത്തിൽ‍ സൂക്ഷിക്കാം... ഒടുവിൽ‍ നീ എത്തുമ്പോൾ‍ ചെവിയിൽ‍ മൂളാം...
ഒരു ഗാനം മാത്രമെൻ‍... ഹൃദയത്തിൽ‍ സൂക്ഷിക്കാം... ഒടുവിൽ‍ നീ എത്തുമ്പോൾ‍ ചെവിയിൽ‍ മൂളാം...
ഒരു മുറി മാത്രം തുറക്കതെ വെക്കാം ഞാൻ‍ അതി ഗൂഡ മെന്നുടെ ആരാമത്തിൽ‍...
ഒരു മുറി മാത്രം തുറക്കതെ വെക്കാം ഞാൻ‍ അതി ഗൂഡ മെന്നുടെ ആരാമത്തിൽ‍...

സ്വപ്നങ്ങൾ‍ കണ്ടു...
സ്വപ്നങ്ങൾ‍ കണ്ടു... നിനക്കുറങ്ങീടുവാൻ‍ പുഷ്പത്തിൻ‍ തൽ‍പണങ്ങൾ ഞാൻ‍ വിരിക്കാം...

ഒരു പുഷ്പം മാത്രമെൻ‍ പൂങ്കുലയിൽ നിർ‍ത്താം ഞാൻ ഒടുവിൽ‍ നീയെത്തുമ്പോൾ ചൂടിക്കുവാൻ...

മലർ‍മണം മാഞ്ഞല്ലോ മറ്റുളോർ പോയല്ലോ...മമ സഖീ എന്നു നീ വന്നു ചേരും...
മനതാരിൽ മാരിക്കാർ‍ മൂടിക്കഴിഞ്ഞല്ലോ...മമ സഖീ എന്നു നീ വന്നു ചേരും...
മനതാരിൽ മാരിക്കാർ‍ മൂടിക്കഴിഞ്ഞല്ലോ...മമ സഖീ എന്നു നീ വന്നു ചേരും...

ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ‍ നിർ‍ത്താം ഞാൻ‍...
ഒടുവിൽ‍ നീയെത്തുമ്പോൾ‍ ചൂടിക്കുവാൻ‍...

കല്ലായി കടവത്തെ കാറ്റൊന്നും മിണ്ടീല്ല

ചിത്രം: പെരുമഴക്കാലത്ത്
സംഗീതം: എം. ജയചന്ദ്രന്
പാടിയത്: പി. ജയചന്ദ്രന്, സുജാത

കല്ലായി കടവത്തെ കാറ്റൊന്നും മിണ്ടീല്ലേ
മണിമാരൻ വരുമെന്നു ചൊല്ലിയില്ലേ...

വരുമെന്നു പറഞ്ഞിട്ടും വരവൊന്നും കണ്ടില്ല
ഖൽബിലെ മൈനയിന്നും ഉറങ്ങീല...

മധുമാസ രാവിൻ വെൻ ചന്ദ്രനായി ഞാൻ..
അരികത്തു നിന്നിട്ടും കണ്ടില്ലേ നീ കണ്ടില്ലേ...

(കല്ലായി കടവത്തെ...)

പട്ടു തൂവാലയും വാസന തൈലവും
അവൾക്കു നൽകാനായ്‌ കരുതീ ഞാൻ...

പട്ടുറുമാലു വേണ്ടാ, അത്തറിൻ മണം വേണ്ട...
നെഞ്ചിലേ ചൂടു മാത്രം മതിയിവൾക്ക്‌...

കടവത്തു തൊണിയിറങ്ങാം, കരിവള കൈ പിടിക്കാം
അതു കണ്ടു ലാവു പോലും കൊതിച്ചോട്ടെ...

(കല്ലായി കടവത്തെ...)

സങ്കൽപ ജാലകം പാതി തുറന്നിനി
പാതിരാമയക്കം മറന്നിരിക്കാം...

തല ചായ്ക്കുവാനായ്‌ നിനക്കെന്നുമെന്റെ
കരളിന്റെ മണിയറ തുറന്നു തരാം...

ഇനിയെന്തു വേണം, എനിക്കെന്തു വേണമെൻ
ജീവന്റെ ജീവൻ കൂടെയില്ലേ...

(കല്ലായി കടവത്തെ...)