Monday, August 22, 2005

വരമഞളാടിയ രാവിന്റെ മാറിൽ

ചിത്രം: പ്രണയവർണ്ണങ്ങൾ
സംഗീതം: വിദ്യാസാഗർ
പാടിയത്‌: സുജാത

വരമഞ്ഞളാടിയ രാവിന്റെ മാറിൽ ഒരു മഞ്ഞു തുള്ളിയുറങ്ങി...
ഇനി നേരമെന്തിനു തേങ്ങി നിലാവിൻ വിരഹമെന്നാലും മയങ്ങി...
പുലരിതൻ ചുംബന കുങ്കുമമല്ലേ ഋതു നന്ദിനിയാക്കി,
അവളെ പനിനീർ മലരാക്കി...

വരമഞ്ഞളാടിയ രാവിന്റെ മാറിൽ ഒരു മഞ്ഞു തുള്ളിയുറങ്ങി...

കിളി വന്നു കൊഞ്ചിയ ജാലക വാതിൽ കളിയായ്‌ ചാരിയതാരെ...
മുടിയിഴക്കൂതിയ കാറ്റിൻ മൊഴിയിൽ മധുവായ്‌ മാറിയതാരെ...
അവളുടെ മിഴിയിൽ കരിമഷിയായി കനവുകളെഴുതിയതാരെ...
നിനവുകളെഴുതിയതാരെ... അവളെ തരളിതയാക്കിയതാരെ...

വരമഞ്ഞളാടിയ രാവിന്റെ മാറിൽ ഒരു മഞ്ഞു തുള്ളിയുറങ്ങി...
ഇനി നേരമെന്തിനു തേങ്ങി നിലാവിൻ വിരഹമെന്നാലും മയങ്ങി...

മിഴി പെയ്തു തോർന്നൊരു സായന്ധനത്തിൽ മഴയായ്‌ ചാറിയതാരെ...
തല മർമ്മരം നേർത്ത ചില്ലുകൾക്കുള്ളിൽ കുയിലായ്‌ മാറിയതാരെ...
അവളുടെ കവിളിൽ തൊടുവിരലാലെ കവിതകളെഴുതിയതാരെ...
മുകുളിതയാക്കിയതാരെ, അവളെ പ്രണയിനിയാക്കിയതാരെ..

വരമഞ്ഞളാടിയ രാവിന്റെ മാറിൽ ഒരു മഞ്ഞു തുള്ളിയുറങ്ങി...
ഇനി നേരമെന്തിനു തേങ്ങി നിലാവിൻ വിരഹമെന്നാലും മയങ്ങി...
പുലരിതൻ ചുംബന കുങ്കുമമല്ലേ ഋതു നന്ദിനിയാക്കി,
അവളെ പനിനീർ മലരാക്കി...

0 Comments:

Post a Comment

<< Home