Friday, February 17, 2006

ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം

ചിത്രം: അമൃതം
സംഗീതം: എം. ജയചന്ദ്രന്‍
പാടിയത്‌: കെ.എസ്‌. ചിത്ര

ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം മണി തിങ്കള്‍ കിടാവിനെ എനിക്കിഷ്ടം.

ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം മണി തിങ്കള്‍ കിടാവിനെ എനിക്കിഷ്ടം.
ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം കുഞ്ഞി സൂര്യന്‍ വരും നേരം എനിക്കിഷ്ടം

ഇഷ്ടമാണിളം കാറ്റ്‌... എനിക്കിഷ്ടമാണിള വെയില്

ആഹ, ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം മണി തിങ്കള്‍ കിടാവിനെ എനിക്കിഷ്ടം
ആ ആ ആ...

കണ്ണാടി പുഴയിലെ കുഞ്ഞോളവും, വണ്ണാത്തി കിളിയുടെ കുരലാരവും,
പൂവാലി പയ്യിന്റെ പാല്‍ കിണ്ണവും, പൂ തേടി അലയുന്ന പൂത്തുമ്പിയും,
എന്തിഷ്ടമാ... ഈ ഇഷ്ടങ്ങളെ കരളോടു ചേര്‍ക്കുന്നു ഞാന്‍...

എന്നുമിഷ്ടം ഇഷ്ടം എനിക്കിഷ്ടം മണി തിങ്കള്‍ കിടാവിനെ എനിക്കിഷ്ടം.

ങ്‌ഹും ങ്‌ഹും ങ്‌ഹ്‌ ങ്‌ഹും ങ്‌ഹും ങ്‌ഹ്‌ ങ്‌ഹും ...

വയല്‍ പൂക്കളിളകുന്ന പൂ പാടവും, പുല്ലാനി കാട്ടിലെ കിളി കൊഞ്ചലും,
വിള കൊയ്തു കൂട്ടുന്ന മണി മുറ്റവും, വെയിലാറും നീറ്റിലെ നിഴലാറ്റവും ഇഷ്ടങ്ങളാ.. നെന്‍ ഇഷ്ടങ്ങളാ ഉള്ളില്‍ തുളുമ്പുന്നിതാ...

എന്നുമിഷ്ടം ഇഷ്ടം എനിക്കിഷ്ടം മണി തിങ്കള്‍ കിടാവിനെ എനിക്കിഷ്ടം
ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം കുഞ്ഞി സൂര്യന്‍ വരും നേരം എനിക്കിഷ്ടം

ഇഷ്ടമാണിളം കാറ്റ്‌... എനിക്കിഷ്ടമാണിള വെയില്

ആഹ അഹാ ഹ ഹ ആഹ അഹാ ഹ ഹ
ആഹ അഹാ ഹ ഹ ആഹ അഹാ ഹ ഹ ....

5 Comments:

At 1:04 AM, Blogger Kalesh Kumar said...

എന്ത് രസാ ഈ പാട്ട് കേട്ടിരിക്കാൻ!
എല്ലാ ടെൻഷനുകളും മറന്ന് നാട്ടിൽ ചെന്നെത്തും മനസ്സ്!

 
At 9:32 PM, Blogger സ്വാര്‍ത്ഥന്‍ said...

ഇങ്ങനെയൊരെണ്ണം ഈ ബൂലോഗത്തുണ്ടായിരുന്നോ!!!
നല്ല സംരംഭം. ആശംസകള്‍
ആ സില്‍മാപ്പേരും എഴുത്യാള്‍ടെ പേരും ഒന്ന് വെച്ചേക്ക് ട്ടോ... ബുദ്ധിമുട്ടാവില്യെങ്കി...

 
At 8:52 PM, Blogger Navaneeth said...

പലപ്പോഴും നമ്മള്‍ പറയാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ പറയാന്‍ ഇങ്ങനെ ചില പാട്ടുകള്‍ക്കാവും. ഞാനും ഈ പരിപാടി നേരത്തേ തന്നെ നോക്കിയിട്ടുണ്ട്‌.swarthan പറഞ്ഞതു പോലെ പാട്ടിന്റെ രചയിതാവിനെയും, ഗായകനേയും ഞാന്‍ അതില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌.

 
At 12:44 AM, Blogger സാദിക്ക് ഖാലിദ് said...

സില്‍മാപേരും എഴ്ത്യാളുടെ പേരും ഇപ്പോ ചേര്‍ത്തിട്ടുണ്ട്‌ ട്ടോ. :-)

 
At 10:39 PM, Blogger N said...

കൊള്ളാം. നല്ല പാട്ട്. പക്ഷെ, മെയ് 23നു ശേഷം പുതിയ പാട്ടുകളൊന്നും കാണുന്നില്ലല്ലോ. എന്തു പറ്റി?

 

Post a Comment

<< Home